ഐസിസി വനിത പുരുഷ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ റെഡി. 2020ല്‍ ഓസ്ട്രേലിയയില്‍ ആണ് ഈ ടൂര്‍ണ്ണമെന്റുകള്‍ നടക്കുക. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 8 വരെ വനിത ലോകകപ്പും ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ പുരുഷ ലോകകപ്പും നടക്കും. ഇതാദ്യമായാവും വനിത-പുരുഷ ലോകകപ്പ് ഒരേ വര്‍ഷം ഒരേ രാജ്യം വേദിയായി അരങ്ങേറുക. രണ്ട് ടൂര്‍ണ്ണമെന്റുകളുടെയും ഫൈനലുകള്‍ മെല്‍ബേണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക.
പത്ത് വനിത ടീമുകളും 16 പുരുഷ ടീമുകളുമാണ് യഥാക്രമം രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചിരിക്കുന്നത്. വനിത വിഭാഗത്തില്‍ എട്ട് മുന്‍ നിര ടീമുകള്‍ക്കൊപ്പം രണ്ട് ക്വാളിഫയര്‍ ടീമുകളും എത്തുമ്പോള്‍ പുരുഷ വിഭാഗത്തില്‍ യോഗ്യത ഘട്ടത്തില്‍ നിന്ന് എത്തുന്നത് 4 ടീമുകളാണ്. വനിത വിഭാഗത്തില്‍ 23 മത്സരങ്ങളും പുരുഷ വിഭാഗത്തില്‍ 45 മത്സരങ്ങളുമാണ് ഓസ്ട്രേലിയയിലെ എട്ട് പട്ടണങ്ങളിലെ 13 വേദികളിലായി നടക്കുക.
വനിത ടി20 ലോകകപ്പ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: ഓസ്ട്രേലിയ, ന്യൂസിലാണ്ട്, ഇന്ത്യ, ശ്രീലങ്ക, ഒന്നാം ക്വാളിഫയര്‍
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, വിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, രണ്ടാം ക്വാളിഫയര്‍
പുരുഷ ടി20 ലോകകപ്പ് ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ: പാക്കിസ്ഥാന്‍, ഓസ്ട്രേലിയ, വിന്‍ഡീസ്, ന്യൂസിലാണ്ട്, ഒന്നാം ക്വാളിഫയര്‍, രണ്ടാം ക്വാളിഫയര്‍
ഗ്രൂപ്പ് ബി: ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാന്‍, മൂന്നാം ക്വാളിഫയര്‍, നാലാം ക്വാളിഫയര്‍