കൊറോണ വ്യാപനം മൂലം ലോകമാകമാനം ക്രിക്കറ്റ് മുടങ്ങിയ സാഹചര്യവും ഈ രോഗം സൃഷ്ടിച്ച പ്രത്യാഘാതവും വിലയിരുത്തുവാന്‍ ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ്. ഏപ്രില്‍ 23ന് നടക്കുന്ന മീറ്റിംഗില്‍ 12 ഫുള്‍ ടൈം അംഗങ്ങളും മൂന്ന് അസോസ്സിയേറ്റ് അംഗങ്ങളും പങ്കെടുക്കും.
സിഇസി മീറ്റിംഗില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് വിവിധ രാജ്യങ്ങളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് എന്ന് ആരംഭിക്കാനാകുമെന്നത് ചര്‍ച്ച ചെയ്യും. ഇത് കൂടാതെ ഇപ്പോള്‍ മാറ്റി വെച്ച പരമ്പരകളുടെ പുനഃക്രമീകരണം ലോക ചാമ്പ്യന്‍ഷിപ്പ്, ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗ് എന്നിവയ്ക്കൊപ്പം ടി20 ലോകകപ്പിന്റെയും മറ്റു ഐസിസി ആഗോള മത്സരങ്ങളുടെ ക്രമീകരണവും ചര്‍ച്ചയാകും.
ഇപ്പോളത്തെ നിലയില്‍ സെപ്റ്റംബര്‍ 30 വരെ ഓസ്ട്രേലിയയില്‍ സര്‍ക്കാര്‍ വക യാത്ര വിലക്കുള്ളതിനാല്‍ ഐസിസി ടി20 ലോകകപ്പ് നടക്കുക സംശയത്തിലാണെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 18ന് ആരംഭിയ്ക്കേണ്ട ടൂര്‍ണ്ണമെന്റ് നവംബര്‍ 15 വരെയായിരുന്നു നടക്കേണ്ടിയിരുന്നത്.