ഹ്യൂഗോ ബൗമസ് ഇനി മുംബൈ സിറ്റിയുടെ മാന്ത്രികൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുംബൈ സിറ്റി ഒരു വൻ താരത്തെ തന്നെ സ്വന്തമാക്കിയിരിക്കുകയാണ്. എഫ് സി ഗോവ താരമായിരുന്ന ബൗമസിനെ വൻ വില നൽകിയാണ് മുംബൈ സിറ്റി ടീമിൽ എത്തിച്ചിരിക്കുന്നത്. ബൗമസിനെ സ്വന്തമാക്കാനായി അദ്ദേഹത്തിന്റെ റിലീസ് ക്ലോസായ ഒന്നരക്കോടിയോളം വരുന്ന തുകയാണ് മുംബൈ സിറ്റി എഫ് സി ഗോവയ്ക്ക് നൽകിയത്. ഉടൻ തന്നെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തും.

ഇന്ത്യൻ ഫുട്ബോൾ ട്രാൻസ്ഫറിൽ ഒരു ക്ലബിന് ട്രാൻസ്ഫർ തുകയായി ലഭിക്കുന്ന ഏറ്റവും വലിയ തുകയാകും ബൗമസിനായി മുംബൈ സിറ്റി നൽകുന്നത്. നേരത്തെ ഒരു കോടിക്ക് പെട്രോ മാൻസിയെ ചെന്നൈ സിറ്റി നജപ്പാൻ ക്ലബായ ആൽബിരക്സ് നിഗറ്റയ്ക്ക് വിറ്റിരുന്നു. ആ ട്രാൻസ്ഫർ തുക ആണ് പഴയ കഥയാകുന്നത്. 1.6 കോടിയാകും ഈ ട്രാൻസ്ഫർ വഴി ഗോവയ്ക്ക് ലഭിക്കുക.

കഴിഞ്ഞ സീസണിൽ എഫ് സി ഗോവയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ എസ് എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിൽ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ഹ്യൂഗോ സംഭാവന ചെയ്തത്. ഗോവയെ ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തിക്കാനും അതിലൂടെ എ എഫ് സി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായിരുന്നു.അവസാന മൂന്ന് സീസണായി ഗോവയ്ക്ക് ഒപ്പമുള്ള താരം 42 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ചു. ലീഗിൽ 16 ഗോളുകൾ നേടാനും 17 ഗോളുകൾ ഒരുക്കാനും ബൗമസിനായിട്ടുണ്ട്.

നേരത്തെ ഫാളിനെയും മന്ദർ റാവുവിനെയും അഹ്മദ് ജാഹുവിനെയും ഗോവയിൽ നിന്ന് മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു. മുൻ എഫ് സി ഗോവ കോച്ച് ലൊബേരയും ഇപ്പോൾ മുംബൈ സിറ്റിയിലാണ് ഉള്ളത്.