ഐപിഎലില്‍ ഉയര്‍ന്ന വില ലഭിയ്ക്കുന്നത് മാനസികമായ സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്ന് അഭിപ്രായപ്പെട്ട് ജയ്ദേവ് ഉനഡ്കട്. കഴിഞ്ഞ സീസണില്‍ 11.5 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി താരമാണ് ജയ്ദേവ് ഉനഡ്കട്. അതിനു ശേഷം നല്‍കിയ വിലയ്ക്കൊത്ത പ്രകടനം താരത്തില്‍ നിന്ന് ലഭിയ്ക്കാതെ വന്നപ്പോള്‍ ഫ്രാഞ്ചൈസി താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കി.
ഇത്തവണ ലേലത്തില്‍ അടിസ്ഥാന വിലയായ 1.5 കോടിയുമായാണ് ജയ്ദേവ് എത്തുന്നത്. കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് മാത്രമാണ് താരം നേടിയത്. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റിനായി 2017ല്‍ 12 മത്സരങ്ങളില്‍ നിന്ന് നേടിയ 24 വിക്കറ്റാണ് താരത്തിനു അടുത്ത ലേലത്തില്‍ 11.5 കോടി രൂപ നേടിക്കൊടുത്തത്.
ഐപിഎലിലെ ഉയര്‍ന്ന വില തന്നെ മാനസികമായ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എന്നാല്‍ സീസണിനു ശേഷം താന്‍ കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഈ സമ്മര്‍ദ്ദം തന്നെ ബാധിക്കാതിരിക്കുവാന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും ജയ്ദേവ് പറയുന്നു. ഈ ഐപിഎലില്‍ തനിക്ക് മികവ് പുലര്‍ത്താനാകുമെന്ന് വിശ്വാസമുണ്ടെന്നും താരം പറഞ്ഞു.