ഐപിഎല്‍ 2018 ലേലം കണ്ടത് 4.65 കോടി ആളുകള്‍

Sports Correspondent

ജനുവരി 27, 28 തീയ്യതികളില്‍ ബെംഗളൂരുവില്‍ നടന്ന ഐപിഎല്‍ ലേലം കണ്ടത് 4.65 കോടി ജനങ്ങള്‍. ഇന്ത്യയില്‍ ടെലിവിഷനിലും ഡിജിറ്റലായും സോഷ്യല്‍ മീഡിയയിലുമായാണ് ഇത്രയും ആളുകള്‍ ഐപിഎലിന്റെ ലേല നടപടികള്‍ വീക്ഷിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 6 മടങ്ങ് വര്‍ദ്ധനവാണ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ ഉണ്ടായിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഹോട്ട്സ്റ്റാര്‍ ഉപയോഗിച്ച് കാണുന്നവരിലും 5 മടങ്ങഅ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ട്വിറ്ററിലും ലേലം ഒരു ഹിറ്റായിരുന്നു എന്നാണ് ഹാഷ്ടാഗുകളിലൂടെ വന്ന ട്വീറ്റുകളുടെ കണക്ക് കാണിക്കുന്നത്. വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial