ബൗളിംഗിൽ മാറ്റം ആവശ്യം, മൂന്ന് ബൗളര്‍മാരെ റിലീസ് ചെയ്ത് ആര്‍സിബി

Sports Correspondent

ഐപിഎൽ മിനി ലേലത്തിന് മുമ്പായി വലിയ മാറ്റത്തിനൊരുങ്ങി ആര്‍സിബി. തങ്ങളുടെ മൂന്ന് മുന്‍ നിര ബൗളര്‍മാരെയാണ് ഇന്നലെ ലേലത്തിന് മുമ്പുള്ള റിട്ടന്‍ഷന്‍ അവസാന തീയ്യതിയ്ക്ക് മുമ്പായി ടീം റിലീസ് ചെയ്തിരിക്കുന്നത്. ജോഷ് ഹാസൽവുഡ്, വനിന്‍ഡു ഹസരംഗ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം ഹര്‍ഷൽ പട്ടേലിനെയും ടീം മാനേജ്മെന്റ് റിലീസ് ചെയ്തു.

Harshalpatelconway

ഇതിൽ വനിന്‍ഡു ഹസരംഗയ്ക്കും ഹര്‍ഷൽ പട്ടേലിനും ഫ്രാഞ്ചൈസി 10.75 കോടി രൂപ വീതം നൽകിയാണ് ടീമിലേക്ക് എത്തിച്ചത്. മിനി ലേലത്തിന് മുമ്പ് മികച്ച പഴ്സുമായി രംഗത്തിറങ്ങുവാന്‍ ഇത് ടീമിനെ സഹായിക്കും. വനിന്‍ഡു ഹസരംഗ പരിക്കിന്റെ പിടിയിലായി ശ്രീലങ്കയ്ക്കായി ലോകകപ്പിൽ കളിച്ചിരുന്നില്ല.