ശ്രീലങ്ക വനിത ടീം കോച്ചായി വീണ്ടും ഹര്‍ഷ ഡി സില്‍വ

Sports Correspondent

ശ്രീലങ്കന്‍ വനിത ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചായി ഹര്‍ഷ ഡി സില്‍വ. ഓഗസ്റ്റ് എട്ടിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ശ്രീലങ്ക ക്രിക്കറ്റ് നടത്തിയത്. രണ്ട് വര്‍ഷത്തേക്കാണ് ഈ നിയമനം. 2010 മുതല്‍ 2013 വരെ ടീമിന്റെ പരിശീലകനായി ഹര്‍ഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2013 ലോകകപ്പില്‍ ശ്രീലങ്ക ഇന്ത്യ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ കോച്ചായിരുന്നത് ഹര്‍ഷ ഡി സില്‍വയായിരുന്നു.

അണ്ടര്‍ 19 ടീമിന്റെ പരിശീലകനാകുവാന്‍ ഹര്‍ഷ ശ്രമിച്ചിരുന്നുവെങ്കിലും ലഭിച്ച ദൗത്യം വനിത ക്രിക്കറ്റ് ടീമിന്റെ കോച്ച് ആവുക എന്നതായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial