ഒരു സെന്റർ ബാക്കിനെ സൈൻ ചെയ്യാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ അവസാനം വിജയം കണ്ടു. ലെസ്റ്റർ സിറ്റിയുടെ സെന്റർ ബാക്ക് ആയ ഹാരി മഗ്വയറിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം നാളെ ഔദ്യോഗികമാകും. മാഞ്ചസ്റ്റർ വാഗ്ദാനം ചെയ്ത 80 മില്യന്റെ ഓഫർ ലെസ്റ്റർ സിറ്റി സ്വീകരിച്ചിരിക്കുകയാണ്. നീണ്ട ചർച്ചകൾക്ക് ശേഷമാണ് 80 മില്യണ് താരത്തെ വിട്ടു നൽകാൻ ലെസ്റ്റർ തീരുമാനിച്ചത്.
നാളെ മഗ്വയർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായി മാറും. നാളെ താരത്തിന്റെ മെഡിക്കൽ കാരിങ്ടണിൽ നടക്കും. അതിനു ശേഷം മാത്രമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. ഒരു ഡിഫൻഫർക്കായുള്ള ഏറ്റവും വലിയ തുക ആയിരിക്കും ഈ 80 മില്യൺ.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസ് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം ഫോമിലേക്ക് പോയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ സീസണായിരുന്നു കഴിഞ്ഞത്. ഡിഫൻസ് ശക്തിയാക്കാനുള്ള ഭാഗമായി നേരത്തെ ക്രിസ്റ്റൽ പാലസ് താരം വാൻ ബിസാകയെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു.
മഗ്വയർ കൂടെ എത്തിയാൽ മികച്ച ഡിഫൻസ് നിരയായി യുണൈറ്റഡ് മാറും. വാൻ ബിസാക, മഗ്വയർ, ലിൻഡെലോഫ്, ലൂക് ഷോ എന്നിവരാകും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡിഫൻസീവ് ഫോർ. വളരെ കാലത്തിനു ശേഷമാകും ഇത്തരമൊരു നല്ല ഡിഫൻസ് ലൈൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിക്കുന്നത്. ഇംഗ്ലണ്ടിനായും ലെസ്റ്ററിനായും അവസാന വർഷങ്ങളിൽ ഗംഭീര പ്രകടനമായിരുന്നു മഗ്വയർ നടത്തിയിരുന്നത്.