ബൗളര്‍മാര്‍ കസറി, അയര്‍ലണ്ടിനെ 96 റൺസിന് പുറത്താക്കി ഇന്ത്യ

Sports Correspondent

അര്‍ഷ്ദീപ് സിംഗ് ഓപ്പണര്‍മാരെ പുറത്താക്കിയ ശേഷം ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ അയര്‍ലണ്ടിനെ എറിഞ്ഞിട്ട് ഇന്ത്യ. ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ അയര്‍ലണ്ടിനെ 96 റൺസിന് ഓള്‍ഔട്ട് ആക്കുകയായിരുന്നു. 16 ഓവറിലാണ് അയര്‍ലണ്ട് ഓള്‍ഔട്ട് ആയത്.

Indiamen

26 റൺസ് നേടി വാലറ്റത്തിൽ പൊരുതി നിന്ന ഗാരെത് ഡെലാനിയാണ് അയര്‍ലണ്ട് നിരയിലെ ടോപ് സ്കോറര്‍. 14 റൺസ് നേടി ജോഷ്വ ലിറ്റിലും പൊരുതി നോക്കി.  ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ജസ്പ്രീത് ബുംറയും അര്‍ഷ്ദീപ് സിംഗും രണ്ട് വീതം വിക്കറ്റ് നേടി.