ഐഎസ്എലിലേക്ക് മടങ്ങിയെത്താനായതില്‍ സന്തോഷം: ഹ്യൂം

വീണ്ടും ഒരു സീസണിനു വേണ്ടി ഐഎസ്എലിലേക്ക് മടങ്ങിയെത്തുവാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് വ്യക്തമാക്കി ഇയാന്‍ ഹ്യൂം. പരിക്ക് മൂലം കഴിഞ്ഞ സീസണില്‍ ഏറിയ പങ്കും താരത്തിനു നഷ്ടമായിരുന്നു. ഇതേ കാരണത്താല്‍ തന്നെയാണ് താരത്തെ കേരള ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയത് എന്നാണ് പുറത്ത് വരുന്ന വിവരം. എന്നാല്‍ ഇതേ പരിക്കുണ്ടായിട്ടും തന്നില്‍ വിശ്വാസം അര്‍പ്പിച്ച് ടീമില്‍ ഉള്‍പ്പെടുത്തിയ പൂനെയ്ക്ക് നന്ദിയുണ്ടെന്ന് ഹ്യൂം അറിയിച്ചു.

ടീമിന്റെ മെഡിക്കല്‍ ടീമുമായി ചര്‍ച്ച ചെയ്തുവെന്നും തന്റെ തിരിച്ചുവരവ് എത്രയും വേഗം തന്നെയുണ്ടാവുമെന്നുമാണ് ഇയാന്‍ ഹ്യൂം പറഞ്ഞത്. ഐഎസ്എലിന്റെ ഭാഗമായി തുടരുവാനുള്ള അവസരമാണ് പൂനെ ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും മുമ്പ് എതിര്‍ ടീമായി ഈ സ്റ്റേഡിയത്തിലും സൗകര്യങ്ങളും ഉപയോഗിക്കുമ്പോള്‍ തന്നെ ഇത് വളരെ പ്രൊഫഷണലായി നടത്തി വരുന്ന ക്ലബ്ബാണെന്നതിനെക്കുറിച്ചുള്ള ബോധ്യം തനിക്കുണ്ടായിരുന്നുവെന്നും ഹ്യൂം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version