കുട്ടി ആരാധകർക്ക് ഫ്രീ ടിക്കറ്റുമായി ഹെർത്ത ബെർലിൻ

ബുണ്ടസ് ലീഗ ക്ലബ്ബായ ഹെർത്ത ബെർലിൻ ആരാധകർക്കായി വ്യത്യസ്തമായൊരു ഓഫറുമായാണ് രംഗത്ത് വന്നിരിക്കുന്നത്. പതിനാലു വയസിൽ താഴെയുള്ള കുട്ടികൾക്ക് ഹെർത്ത ബെർലിന്റെ ഹോം മച്ചിൽ സ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. കിഡ്സ് ഫോർ ഫ്രീ എന്ന ക്യാമ്പെയിന്റെ ഭാഗമായാണ് കുട്ടി ആരാധകർക്ക് ഫ്രീ ടിക്കെറ്റ് നല്കാൻ ഹെർത്ത തീരുമാനിച്ചത്.

ഇതാദ്യമായല്ല വ്യത്യസ്തമായ മാർക്കറ്റിങ് തന്ത്രങ്ങളുമായി ആരാധകരുടെ അടുത്തേക്ക് ഹെർത്ത എത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ലക്കി ഫാനിനു ലൈഫ് ലോങ്ങ് സീസൺ ടിക്കറ്റ് നൽകാനാണ് ഹെർത്തയുടെ തീരുമാനിച്ചിരുന്നു. വെറുതെ സീസൺ ടിക്കറ്റ് നൽകാനല്ല ക്ലബ്ബിന്റെ തീരുമാനം കയ്യിൽ ടാറ്റൂ ആയി പതിച്ചു നൽകാനാണ്. ഒരു QR കോഡ് ടാറ്റൂവിൽ ഉണ്ടാകും. ഇൽജ പാങ്കോവ് എന്ന ഹെർത്ത ബെർലിൻ ആരാധകനാണ് ഈ ഭാഗ്യം ലഭിച്ചത്. സ്റ്റേഡിയത്തിൽ ഏതു സീറ്റു തിരഞ്ഞെടുക്കാനുള്ള അവകാശം പാങ്കോവിനു ലഭിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version