ചരിത്രം പിറന്നു! ഇന്ത്യൻ താരം ഗുകേഷ് ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യൻ

Newsroom

2024-ലെ ലോക ചെസ് ചാമ്പ്യൻഷിപ്പിൻ്റെ 14-ാം ഗെയിമിൽ നിലവിലെ ചാമ്പ്യൻ ഡിംഗ് ലിറനെ തോൽപ്പിച്ച് കൊണ്ട് യുവ ഇന്ത്യൻ പ്രതിഭയായ ഡി. ഗുകേഷ് ലോക ചാമ്പ്യനായി. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയി ഇതോടെ 18കാരൻ മാറി. സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് സെൻ്റോസയിൽ നടന്ന സീരീസിലെ അവസാന മത്സരത്തിൽ ജയിച്ചാണ് ഗുകേഷ് ചരിത്രം കുറിച്ചത്.

Picsart 24 12 08 19 36 36 722

രണ്ട് കളിക്കാരും 6.5 പോയിൻ്റ് വീതം പോയിന്റ് നേടി സമനിലയിൽ നിൽക്കുകയയിരുന്നു. ഇന്നത്തെ ജയം ഗുകേഷിനെ ലോക ചാമ്പ്യൻ ആകാനുള്ള 7.5 പോയിന്റിൽ എത്തിച്ചു. 3 മത്സരങ്ങൾ ആകെ ഗുകേഷ് ജയിച്ചപ്പോൾ ഡിംഗ് ലിറൻ രണ്ടെണ്ണം ജയിച്ചു. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.

ഓപ്പണിംഗ് ഗെയിം വിജയിച്ച 32 കാരനായ ചൈനീസ് ഗ്രാൻഡ്മാസ്റ്ററിന് പരമ്പരയിലുട നീളം കടുത്ത മത്സരമാണ് ഗുകേഷിൽ നിന്ന് നേരിടേണ്ടി വന്നത്. 11-ാം ഗെയിമിൽ ഗുകേഷ് 6-5ന് ലീഡ് നേടിയ ശേഷം, 12-ാം ഗെയിമിലെ വിജയത്തോടെ ഡിംഗ് തിരിച്ചടിച്ചു‌. പക്ഷേ അവസാനം ചരിത്രം ഗുകേഷിനൊപ്പം നിന്നു.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന ഗാരി കാസ്പറോവിൻ്റെ റെക്കോർഡ് ആണ് ലോക റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ഗുകേഷ് ഇതോടെ തകർത്തത്.