ഒളിമ്പിക്സ് സംഘത്തിൽ നിന്ന് പുല്ലേല ഗോപിചന്ദ് പിന്മാറി

Gopichand

ഇന്ത്യയുടെ ഒളിമ്പിക്സിനുള്ള ബാഡ്മിന്റൺ സംഘത്തിൽ നിന്ന് ദേശീയ കോച്ച് പുല്ലേല ഗോപിചന്ദ് പിന്മാറി. സായി പ്രണീതിന്റെ ഇന്തോനേഷ്യന്‍ കോച്ച് ആയ ആഗസ് ഡ്വി സാന്റോസയ്ക്ക് സ്ഥാനം ലഭിയ്ക്കുവാന്‍ വേണ്ടിയാണ് ഈ തീരുമാനം. മൂന്ന് കോച്ചുമാര്‍ക്ക് മാത്രമാണ് സംഘത്തിനൊപ്പം യാത്രയാകുവാനുള്ള അവസരമുള്ളത്. അതിൽ സിന്ധുവിന്റെയും പ്രണീതിന്റെയും പിന്നെ ഡബിള്‍സ് ടീമിന്റെയും കോച്ചുമാര്‍ താരങ്ങള്‍ക്കൊപ്പം പോകുന്നതിനായി ആണ് ഗോപിചന്ദിന്റെ ഈ പിന്മാറ്റം.

താന്‍ പോകുന്ന പക്ഷം ഒരു താരത്തിന്റെ കോച്ചിന് താരത്തിനൊപ്പം യാത്രയാകാനാകില്ലെന്നത് ഒഴിവാക്കുവാന്‍ ഗോപിചന്ദ് എടുത്ത നിലപാട് മികച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Previous articleമെദ്വദേവിനെ വീഴ്‌ത്തി ഹുർകാസ്, ക്വാർട്ടറിൽ ഹുർകാസ് ഫെഡററിന്റെ എതിരാളി
Next articleഅറബ് സ്വപ്നങ്ങൾ സബലങ്കക്ക് മുന്നിൽ വീണു, വിംബിൾഡണിൽ സബലങ്ക – പ്ലിസ്‌കോവ സെമിഫൈനൽ