എ.എഫ്.സി കപ്പിന് ഗോകുലം കേരള ഒരുങ്ങി; ടീമിൽ എട്ട് മലയാളി താരങ്ങൾ

Newsroom

കോഴിക്കോട്: രണ്ടാം തവണയും എ.എഫ്.സി ക്ലബ് ചാംപ്യന്‍ഷിപ്പ് കളിക്കാനൊരുങ്ങി ഗോകുലം കേരള. ഓഗസ്റ്റ്‌ 15ന് ടീം പുറപ്പെടാനിരിക്കെ ഇന്ന് ഗോകുലം ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എട്ട് മലയാളി താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ടീം. നാലു വിദേശ താരങ്ങളും ഏഴ് ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെട്ട ശക്തമായ ടീമിനെയാണ് ഗോകുലം പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ മാസം 20 മുതല്‍ ഉസ്ബക്കിസ്താനില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിന് വേണ്ടി ഗോകുലം കേരള 15നാണ് യാത്ര തിരിക്കുന്നത്. 23ന് ഉസ്ബക്കിസ്‌കാന്‍ ക്ലബായ സോഗ്ദിയാന ക്ലബിനെതിരേയാണ് മലബാറിയന്‍സിന്റെ ആദ്യ മത്സരം. തുടര്‍ന്ന് 26ന് ഇറാന്‍ ക്ലബായ ബാം ഖാത്തൂന്‍ ക്ലബിനെതിരേയാണ് രണ്ടാം മത്സരം. ഗ്രൂപ്പിലുണ്ടായിരുന്ന ജോര്‍ദാന്‍ ക്ലബ് പിന്‍മാറിയതോടെയാണ് ഗോകുലത്തിന് രണ്ട് മത്സരം മാത്രം കളിക്കേണ്ടി വന്നത്.
Img 20220813 Wa0043

ടെക്‌നിക്കല്‍ ഡയറക്ടര്‍ ഇംഗ്ലണ്ട് സ്വദേശിയായ മൈക്കിള്‍ വൈറ്റ്, പരിശീലക പ്രിയ എന്നിവര്‍ക്ക് കീഴിലാണ് ടീം ഉസ്ബക്കിസ്താനിലേക്ക് തിരിക്കുന്നത്.

ഇന്നാണ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ടീം ഗോകുലം കേരള പ്രഖ്യാപിച്ചത്

Team:
ഗോള്‍കീപ്പര്‍മാര്‍. ബീട്രീസ് നിത്വ കെയ്റ്റ, സൗമ്യ നാരായണസ്വാമി, അഞ്ജന സെകിയ.

പ്രതിരോധം: ആശലത ദേവി, മിഷേല്‍ കസ്താന, എം. പവിത്ര, ഹര്‍മിലന്‍ കൗര്‍, മഞ്ജു ബേബി, സി. രേഷ്മ, ഫെമിന രാജ്, ആര്‍. അഭിരാമി.

മധ്യനിര: മാര്‍ട്ടിന, രത്തന്‍ബാല ദേവി, സോണിയ ജോസ്, കഷ്മിന, സന്ധ്യ, ബെര്‍ത ഒമിറ്റ അദിംബോ, കെ മാനസ, ഷില്‍ജി ഷാജി, കൃഷ്‌ണേന്തു, മാളവിക.

ഫോര്‍വേഡ്: സബിത്ര ബണ്ഡാരി, വിവിയന്‍ അഡേയി കൊനാഡു.

Story Highlight: Gokulam Kerala FC have named 23-member squad, including eight Kerala players