കേരളത്തിന്റെ പ്രതീക്ഷളുമായി ഗോകുലം കേരള എഫ് സി തങ്ങളുടെ പുതിയ സീസണായുള്ള പരിശീലനം ആരംഭിച്ചു. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിലാണ് ഗോകുലത്തിന്റെ പുതിയ സീസണായുള്ള ഒരുക്കങ്ങൾ നടക്കുന്നത്. കോഴിക്കോട് തന്നെയാകും ഗോകുലം ഇത്തവണയും ഹോം ഗ്രൗണ്ടാക്കുന്നത്. പുതിയ പരിശീലകൻ ഫെർണാണ്ടോ വലേരയുടെ നേതൃത്വത്തിൽ ആണ് ഗോകുലം ഇത്തവണ ഇറങ്ങുന്നത്. മുൻ പരിശീലകനായ ബിനോ ജോർജ്ജും മുൻ അസിസ്റ്റന്റ് പരിശീലകനായ സാജിറുദ്ദീനും ഗോകുലത്തിനൊപ്പം ഉണ്ട്. ബിനോ ജോർജ്ജ് ടെക്നിക്കൽ ഡയറക്റായാണ് ഇപ്പോൾ ഗോകുലത്തിൽ പ്രവർത്തിക്കുന്നത്.
നാലു വിദേശ താരങ്ങളടക്കം ഗോകുലം സ്ക്വാഡിലെ ഭൂരിപക്ഷവും ഇന്ന് മുതൽ പരിശീലനത്തിന് ഇറങ്ങും. കഴിഞ്ഞ സീസണിൽ ഒപ്പം ഉണ്ടായിരുന്ന മുസ മുഡ്ഡെക്കൊപ്പം പുതിയ സൈനിംഗ്സ് ആയ മുൻ ബ്ലാസ്റ്റേഴ്സ് താരം അന്റോണിയോ ജർമ്മൻ, വിങ്ബാക്ക് കൊഷ്നേവ്, ഡിഫൻഡർ ഫാബ്രിസിയോ എന്നിവരും കോഴിക്കോട് എത്തിയിട്ടുണ്ട്.
അർണബ് ദാസ്, അഭിഷേക്, കുശാന്ത് ചൗഹാൻ, ദീപക്, അജയ് സിംഗ്, അജ്മൽ, ഷിനു, വി പി സുഹൈർ, സൽമാൻ തുടങ്ങി ടീമിലെ പ്രധാന ഇന്ത്യൻ താരങ്ങളും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. സെപ്റ്റംബർ ആദ്യ വാരം നടക്കുന്ന AWES കപ്പോടെയാകും ഗോകുലത്തിന്റെ സീസണ് തുടക്കമാവുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial