WPL-ൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സ് യു പി വാരിയേഴ്സിന്റെ 6 വിക്കറ്റിന് തോൽപ്പിച്ചു. ഗുജറാത്തിന്റെ സീസണിലെ ആദ്യ വിജയമാണിത്. 144 എന്ന ലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് 18 ഓവറിലേക്ക് ജയം കണ്ടു.

32 പന്തിൽ 52 റൺസ് എടുത്ത ക്യാപ്റ്റൻ ആഷ്ലി ഗാർഡ്നർ ആണ് ഗുജറാത്തിന്റെ ചെയ്സ് എളുപ്പമാക്കിയത്. ഹർലീൻ ദിയോൾ 34 റൺസുമായും ഡോട്ടിൻ 33 റൺസുമായും പുറത്താകാതെ നിന്നു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത യു പി വാരിയേഴ്സ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143/9 എന്ന സ്കോർ നേടി.

കിരൺ നവ്ഗിരെ (8 പന്തിൽ 15), വൃന്ദ ദിനേശ് (8 പന്തിൽ 6) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായ യുപി വാരിയേഴ്‌സ് തകർച്ചയോടെയാണ് തുടങ്ങിയത്. ഉമ ചെട്രി (27 പന്തിൽ 24), ദീപ്തി ശർമ്മ (27 പന്തിൽ 39) എന്നിവർ ഇന്നിംഗ്‌സ് സുസ്ഥിരമാക്കാൻ ശ്രമിച്ചു, ദീപ്തി ആറ് ബൗണ്ടറികൾ നേടി ആക്രമണാത്മകമായി ബാറ്റ് ചെയ്തു. എന്നിരുന്നാലും, മധ്യനിരയിൽ തഹ്ലിയ മക്ഗ്രാത്ത് (0), ഗ്രേസ് ഹാരിസ് (4), ശ്വേത സെഹ്‌രാവത്ത് (16) എന്നിവർ വലിയ സ്കോർ നേടാതെ പുറത്തായി.
അവസാനം, അലാന കിംഗ് (14 പന്തിൽ 19), സൈമ താക്കോർ (7 പന്തിൽ 15) എന്നിവർ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച്, യുപി വാരിയേഴ്‌സിനെ 140 റൺസ് കടത്തി.
ഗുജറാത്തിനു വേണ്ടി പ്രിയ മിശ്ര 3/25 എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഡീൻഡ്ര ഡോട്ടിൻ (2/34), ആഷ്‌ലി ഗാർഡ്‌നർ (2/39) എന്നിവരും നിർണായക സംഭാവനകൾ നൽകി.