രണ്ട് മാച്ച് പോയിന്റുകളെ അതിജീവിച്ച് ഗായത്രി ഗോപിനാഥ് – ട്രീസ ജോളി സഖ്യം വനിത ഡബിള്‍സ് സെമിയിൽ, പുരുഷ ടീമിന് പരാജയം

ഓള്‍ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യന്‍ഷിപ്പ് 2022ൽ വനിത പുരുഷ ഡബിള്‍സിൽ ഇന്ത്യയ്ക്ക് സമ്മിശ്ര ഫലം. വനിത ഡബിള്‍സിൽ ഇന്ത്യയുടെ ഗായത്രി ഗോപിനാഥ്- ട്രീസ ജോളി സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേടിയപ്പോള്‍ പുരുഷ ടീമായ സാത്വിക് സായിരാജ് – ചിരാഗ് ഷെട്ട് കൂട്ടുകെട്ടിന് കാലിടറി.

വനിത ടീം ദക്ഷിണ കൊറിയയുടെ ടീമിനെ 14-21, 22-20, 21-15 എന്ന സ്കോറിന് തീപാറും പോരാട്ടത്തിന് ശേഷമാണ് മറികടന്നത്. 67 മിനുട്ട് നീണ്ട പോരാട്ടത്തിൽ രണ്ടാം സെറ്റിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം ആണ് കണ്ടത്. രണ്ട് മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് ടീം മത്സരത്തിലേക്ക് തിരികെ എത്തിയത്.

അതേ സമയം പുരുഷന്മാരുടെ ടീം നേരിട്ടുള്ള ഗെയിമിൽ ഇന്തോനേഷ്യയുടെ ടീമിനോട് പരാജയം ഏറ്റു വാങ്ങി. സ്കോര്‍: 22-24, 17-21. ആദ്യ സെറ്റിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ് പോരാടിയത്.