കോഹ്ലി ഓപ്പൺ ചെയ്യരുത് എന്നും അത്തരം ചർച്ചകളേ ആവശ്യമില്ല എന്നും മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. കോഹ്‌ലി ബാറ്റിംഗ് ഓപ്പൺ ചെയ്യണം എന്ന അസംബന്ധ ചർച്ച ആരും ആരംഭിക്കരുത്. എന്ന് സ്റ്റാർ സ്പോർട്സിൽ ഗംഭീർ പറഞ്ഞു. കെ എൽ രാഹുലും രോഹിത് ശർമ്മയും ഉണ്ടാകുമ്പോൾ ബാറ്റിംഗ് ഒപ്പൺ ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ല. ഇതിനെക്കുറിച്ച് ഒരു ചർച്ച പോലും ഉണ്ടാകരുതെന്ന് ഞാൻ പറയുന്നു. ഗംഭീർ തുടർന്നു.
നമ്പർ 3 ആണ് കോഹ്ലിക്ക് പറ്റിയത്. എങ്കിലും ആ പൊസിഷനിൽ കളി അനുസരിച്ച് മാറ്റം വരണം എന്നാണ് തന്റെ അഭിപ്രായം. ഓപ്പണർമാർ 10 ഓവർ ബാറ്റ് ചെയ്യുകയാണെങ്കിൽ സൂര്യകുമാർ യാദവ് മൂന്നാം നമ്പറിൽ ഇറങ്ങണം. ഓപ്പർ നേരത്തെ പുറത്താകുക ആണെങ്കിൽ കോഹ്‌ലി ഇറങ്ങണം. ഇതാണ് തന്റെ അഭിപ്രായം. ഗംഭീർ പറഞ്ഞു