കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ പുതിയ ഉപദേഷ്ടാവായ ഡ്വെയ്ൻ ബ്രാവോ, ഐപിഎൽ 2025-ന് മുന്നോടിയായി മുൻ ഉപദേഷ്ടാവ് ഗൗതം ഗംഭീറിനോട് ഉപദേശം തേടിയതായി വെളിപ്പെടുത്തി. 2024-ൽ ശ്രേയസ് അയ്യരുടെ നായകത്വത്തിൽ കെകെആറിനെ മൂന്നാം ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ഗംഭീറിന് പകരമാണ് ബ്രാവോ ചുമതലയേറ്റത്.

“നിർഭാഗ്യവശാൽ, ഞങ്ങൾക്ക് ചില കളിക്കാരെ നഷ്ടപ്പെട്ടു. എന്നാൽ ഗംഭീറിന് അദ്ദേഹത്തിൻ്റെ ശൈലി ഉണ്ടായിരുന്നു, എനിക്ക് എൻ്റെ ശൈലിയുണ്ടെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ രണ്ടുപേരും അവരുടേതായ രീതിയിൽ വിജയിച്ചു. ഞാൻ അദ്ദേഹത്തിന് കുറച്ച് മെസേജുകൾ അയച്ചു” ബ്രാവോ പറഞ്ഞു.
മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആണ് KKR അവരുടെ IPL 2025 കാമ്പെയ്ൻ ആരംഭിക്കുന്നത്.