ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ വർഷം മുതൽ ഫുട്സാൽ ലീഗുകളും നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പത്തിലധികം ക്ലബുകൾ ആദ്യ ഫുട്സാൽ ടൂർണമെന്റിൽ പങ്കെടുക്കും. 5 താരങ്ങൾ മാത്രം ഒരു ടീമിൽ അണിനിരക്കുക്ക ഇൻഡോർ ഫുട്ബോൾ മത്സരങ്ങളാണ് ഫുട്സാൽ. ഇതിന് പ്രത്യേക നിയമങ്ങളും ഉണ്ട്. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾ ഒക്കെ ഫുട്സാൽ ടീമിനെ ഇറക്കാൻ പദ്ധതി ഇടുന്നുണ്ട്.
ഇതിനകം തന്നെ പത്ത് ടീമുകൾ ഫുട്സാൽ ലീഗിൽ ഉണ്ടാകും എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും ലീഗിൽ ഉണ്ടാകും. ഒരു ടീമിന് മൂന്ന് വലിയ വിദേശ താരങ്ങളെ വരെ സൈൻ ചെയ്യാൻ സാധിക്കും. 12 പേര് അടങ്ങുന്ന സ്ക്വാഡാണ് ഇരു ടീമിന് ഉണ്ടാവുക. ബെംഗളൂരു എഫ് സി, എഫ് സി ഗോവ, ട്രാവു എഫ് സി, ഐസാൾ എഫ് സി, മൊഹമ്മദൻ സ്പോർടിംഗ്, അര എഫ് സി, രാജസ്ഥാൻ എഫ് സി എന്നിവർ ഒക്കെ ഇതിനകം തന്നെ ലീഗിൽ ഉണ്ടാകും എന്ന് അറിയിച്ചിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും വൻ താരങ്ങളെ സൈൻ ചെയ്യാൻ ഒരുങ്ങുക ആണെന്ന് വാർത്തകൾ ഉണ്ട്. ഗോകുലം കേരള ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ ഐ എം വിജയനെ ടീമിൽ എത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇനി ഇന്ത്യയിൽ ഫുട്ബോൾ സീസൺ തുടങ്ങിയാൽ ആദ്യം നടക്കുന്ന ടൂർണമെന്റും ഫുട്സാൽ ലീഗ് ആകും.