ചരിത്രമെഴുതി നിൽസ് പീറ്റേഴ്‌സൺ, ലെപ്‌സിഗിനെ തകർത്ത് ഫ്രയ്ബർഗ്

Jyotish

ബുണ്ടസ് ലീഗയിൽ ഫ്രയ്ബർഗിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ആർബി ലെപ്‌സിഗിനെ ഫ്രയ്ബർഗ് പരാജയപ്പെടുത്തിയത്. നിൽസ് പീറ്റേഴ്‌സൺ, വെല്ഡഷ്മിഡ് എന്നിവരാണ് ഫ്രയ്ബർഗിന് വേണ്ടി ഗോളടിച്ചത്.

ഇന്നത്തെ ഗോളോട് കൂടി ബ്ലാക്ക് ഫോറെസ്റ്റ് ക്ലബ്ബിന്റെ ചരിത്രത്തിലെ ടോപ്പ് സ്കോറർമാരില ഒരാളാകാൻ പീറ്റേഴ്‌സണ്ണിന് സാധിച്ചു. ലെപ്‌സിഗിനെതിരായ ഫ്രയ്ബർഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. ഈ ഗോളോട് കൂടി ലീഗിലെ എല്ലാ ടീമുകൾക്കെതിരെയും ഗോളടിച്ച താരമായി മാറി പീറ്റേഴ്‌സണ്.