വാഹനാപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന കൊളംബിയ മുൻ ക്യാപ്റ്റൻ ഫ്രെഡി റിങ്കൺ മരണപ്പെട്ടു. കൊളംബിയയിലെ കാലിയിൽ തിങ്കളാഴ്ച പുലർച്ചെ ഫ്രെഡി റിങ്കൺ ഓടിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുക ആയിരുന്നു. 55 വയസ്സായിരുന്നു അദ്ദേഹത്തിന്.
മുൻ റയൽ മാഡ്രിഡ് മിഡ്ഫീൽഡറായ റിങ്കൺ നാപോളി പൽമീറസ്, സാന്റോസ് എന്നി ക്ലബ്ബുകൾക്കായി കളിച്ചിട്ടുണ്ട്. 2000-ൽ ആദ്യത്തെ ഫിഫ ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പിൽ കൊറിന്ത്യൻസിനെ കിരീടത്തിലേക്ക് നയിക്കാനും അദ്ദേഹത്തിനായിരുന്നു.
കൊളംബിയക്കായി 17 ഗോളുകൾ അദ്ദേഹം നേടി. 1990, 1994, 1998 ലോകകപ്പുകളിൽ കളിച്ചിട്ടുണ്ട്. 10 ലോകകപ്പ് മത്സരങ്ങളിൽ കളിച്ചിട്ടുള്ള തന്റെ രാജ്യത്തിനായി ടൂർണമെന്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ റെക്കോർഡും അദ്ദേഹത്തിനാണ്.