യൂറോപ്പിലെ അഞ്ചു വലിയ ഫുട്ബോൾ ലീഗുകളിൽ ഒന്നാം ജർമ്മനിയിലെ ഫുട്ബോൾ ലീഗ്. ഇന്ന് ബുണ്ടസ് ലീഗയിൽ മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ കാണാൻ കഴിഞ്ഞത് ഇനി വരാൻ പോകുന്ന കാലത്തിന്റെ ട്രെയ്ലർ ആണെന്ന് വേണമെങ്കിൽ പറയാം. തീർത്തും പുതിയ രീതികൾ. മത്സരം കാണികൾ ഇല്ലാതെയാകും നടക്കുക എന്ന് എല്ലാവർക്കും അറിയുന്ന കാര്യം തന്നെ. എന്നാൽ കാണികൾ ഇല്ലാത്ത ഫുട്ബോൾ മത്സരങ്ങൾക്ക് സ്ഥിരം ഊർജ്ജം കാണാൻ ആയില്ല.
മത്സരം കാണുമ്പോൾ ഉള്ള വലിയ നിശബ്ദതയും ഫുട്ബോൾ ആരാധകർക്ക് അത്ര സുഖമുള്ള അനുഭവമായിരിക്കില്ല. മത്സരത്തിന് മുമ്പ് എല്ലാ പന്തുകളും ഇന്ന് അണുവിമുക്തമാക്കിയിരുന്നു. ബോൾ ബോയ്സിന് മാസ്കും കയ്യുറയും. ടെക്നിക്കൽ സ്റ്റാഫുകൾക്കും കയ്യുറ നിർബന്ധം. സാധാരണ രീതിയിൽ ഉള്ള സബ്സ്റ്റിട്യൂട്ട് ബെഞ്ച് ആയിരുന്നില്ല എന്ന്. ഒരോ താരത്തിനും സാമൂഹിക അകലം ഉറപ്പിക്കുന്ന രീതിയിലായിരുന്നു ബെഞ്ച് ഒരുക്കിയത്.
ബെഞ്ചിൽ ഇരിക്കുന്ന താരങ്ങൾ ഒക്കെ മാസ്ക് നിർബന്ധമായും ധരിക്കണം എന്ന അവസ്ഥ. പല ടീമുകളും പുതിയ നിയമം ഉപയോഗിച്ച് അഞ്ചു സബ്സ്റ്റിട്യൂട്ടുകളെ വരെ കളത്തിൽ ഇറക്കി. ഒരോ ടീമിന്റെ ഡ്രസിംഗ് റൂമിലേക്കുള്ള യാത്ര വരെ വ്യത്യസ്ത വഴികളിലൂടെ ആയിരുന്നു. ഇതിനൊക്കെ പുറമെ സാമൂഹിക അകലം പാലിച്ചുള്ള ഗോൾ ആഹ്ലാദങ്ങളും ഇന്ന് ജർമ്മനിയിൽ കാണാനായി.