നോ ലുക് ഗോളുകളുടെ രാജാവായ ബ്രസീലിയൻ താരം ഫർമീനോ വീണ്ടും ഒരു നോ ലുക്ക് ഗോളുമായി എത്തിയിരിക്കുകയാണ്. കോപ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പെറുവിനെതിരെ ആയിരുന്നു ഫർമീനീയുടെ നോ ലുക്ക് ഗോൾ.
നോ ലുക്ക് പാസ് ബ്രസീലിയൻ ഇതിഹാസം റൊണാൾഡീനോ പ്രശ്സ്തമാക്കിയതു പോലെയാണ് ഫർമീനോ ഇപ്പോൾ നോ ലുക്ക് ഗോൾ സൃഷ്ടിക്കുന്നത്. പാസ് എങ്ങോട്ടാണ് കൊടുക്കുന്നത് ആ ദിശയിലേക്ക് നോക്കാതെ എതിരാളികളെ കബളിപ്പിച്ച് പാസ് കൊടുക്കുന്ന രീതിയാണ് ‘നോ ലുക് പാസുകൾ’. അത് ഏറ്റവും നന്നായി ചെയ്തിരുന്നത് റൊണാൾഡീനോ ആയിരുന്നു. അത് പോലെ ഗോൾ പോസ്റ്റിലേക്ക് നോക്കാതെ ഗോളടിക്കുന്ന രീതിയാണ് നോ ലുക് ഗോളുകൾ.
നോ ലുക് ഗോൾ പലരും മുമ്പ് സ്കോർ ചെയ്തിട്ടുണ്ട് എങ്കിലും ലിവർപൂളിന്റെയും ബ്രസീലിന്റെയും താരമായ ഫർമീനോ ചെയ്യുന്നത് പോലെ ഇടക്കിടെ നോ ലുക് ഗോളുകൾ അടിക്കുന്നവർ വളരെ ചുരുക്കമായിരിക്കും. അവസാനമായി ആഴ്സണലിനെതിരെ ഫർമീനോ ഹാട്രിക്ക് നേടിയ കളിയിൽ ആയിരുന്നു ബോബിയുടെ നോ ലുക് ഗോൾ പിറന്നത്.
പന്തൊ ഗോൾ പോസ്റ്റോ നോക്കാതെ മുഖം വേറൊരു ദിശയിലേക്ക് തിരിച്ചു കൊണ്ടുള്ള ഗോൾ. ലിവർപൂളിൽ അവസാന രണ്ട് വർഷങ്ങൾക്ക് ഇടയിൽ ഫർമീനോ അഞ്ച് നോ ലുക് ഗോളുകളാണ് നേടിയത്.