ഫിഫാ ബെസ്റ്റിലെ അവസാന മൂന്നിൽ മെസ്സി ഇല്ലാത്തതിനെ വിമർശിച്ച് അത്ലറ്റിക്കോ മാഡ്രിഡ് താരം ഫിലിപ്പെ ലൂയിസ്. ഫിഫാ ബെസ്റ്റ് എന്ന അവാർഡ് ഈ ലോകത്തെ മികച്ച ഫുട്ബോളർക്ക് ഉള്ളതാണ്. ഈ സമയത്ത് മെസ്സിയാണ് ലോകകത്തെ മികച്ച താരം. മെസ്സി ഫിഫ ബെസ്റ്റിന്റെ അവസാന മൂന്നിൽ ഇല്ലെങ്കിൽ അതോടെ നഷ്ടപ്പെടുന്നത് ആ അവാർഡിന്റെ വിലയാണ്. ഫിലിപ്പെ ലൂയിസ് പറയുന്നു.
ഈ അവാർഡിലുള്ള വിശ്വസ്തതയും ഇതോടെ നഷ്ടപ്പെടും എന്നും ലൂയിസ് പറഞ്ഞു. ഫിഫ ബെസ്റ്റിനുള്ള അവസാന മൂന്നു പേരെ രണ്ടു ദിവസം മുമ്പാണ് പ്രഖ്യാപിച്ചത്. അവസാന 11 വർഷത്തിൽ ആദ്യമായി മെസ്സി ഇല്ലാത്ത അവസാന മൂന്നാണ് ഇത്തവണത്തേത്. യൂറോപ്പിൽ കഴിഞ്ഞ സീസണിലെ ടോപ്പ് സ്കോറർ ആയിട്ടാണ് മെസ്സി അവസാന മൂന്നിൽ എത്താഞ്ഞത്. റൊണാൾഡോ, മോഡ്രിച്, സലാ എന്നിവരാണ് അവസാന മൂന്നിൽ ഉള്ളത്.