ഫിഫ റാങ്കിംഗ് ഇന്ത്യ പിറകോട്ട്, ബ്രസീൽ മുന്നോട്ട്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യയ്ക്ക് ചെറിയ തിരിച്ചടി. ഇന്റർ കോണ്ടിനെന്റൽ കപ്പിലെ മോശം ഫലങ്ങളാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 101ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ രണ്ട് സ്ഥാനങ്ങൾ പിറകോട്ട് പോയി 103ലേക്ക് താഴ്ന്നു. ഇന്ത്യയ്ക്ക് ഈ‌ റാങ്കിംഗിൽ അഞ്ചു പോയന്റ് ആണ് നഷ്ടമായത്. ഇനി ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മികച്ച ഫലങ്ങൾ നേടിയാൽ മാത്രമെ ഇന്ത്യക്ക് മുന്നോട്ടേക്ക് വരാൻ പറ്റുകയുള്ളൂ.

റാങ്കിംഗിന്റെ തലപ്പത്ത് ബെൽജിയം തന്നെ തുടരുന്നുണൃ. കോപ അമേരിക്ക ചാമ്പ്യന്മാരായ ബ്രസീൽ റാങ്കിങിൽ മുന്നോട്ട് വന്നു. ഈ റാങ്കിംഗിൽ ബ്രസീൽ രണ്ടാമത് എത്തി. ലോക ചാമ്പ്യന്മാരായ ഫ്രാൻസ് മൂന്നാമതേക്ക് പിറകോട്ട് പോവുകയും ചെയ്തു. ആഫ്രിക്കൻ നാഷൺസ് കപ്പ് ചാമ്പ്യന്മാരായ അൾജീരിയ 28 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നാൽപ്പതാം സ്ഥാനത്തും എത്തി.