ഫാൻപോർട്ട് അവതരിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് റാങ്കിംഗ്, 2024-25 സീസൺ ഏപ്രിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 വരെയുള്ള കളികൾ ഉൾപ്പെടുത്തിയുള്ള ലിസ്റ്റിൽ ഫിഫ മഞ്ചേരി ആണ് ഒന്നാമത് നിൽക്കുന്നത്. 2020ന് ശേഷം ഇതാദ്യമായാണ് ഫിഫാ മഞ്ചേരി സെവൻസ് റാങ്കിംഗിൽ ഒന്നാമത് നിൽക്കുന്നത്. ഈ സീസണിൽ തുടക്കം മുതൽ ഒന്നാമത് നിന്നിരുന്ന ലിൻഷ മണ്ണാർക്കാടിനെ പിറകിലാക്കിയാണ് ഫിഫ ഒന്നാമത് എത്തിയത്.

ഈ സീസണിൽ തർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഫിഫ മഞ്ചേരി ഇതുവരെ 7 കിരീടങ്ങൾ നേടിയിട്ടുണ്ട്. ആകെ 8 ഫൈനലുകളും കളിച്ചു. ഈ സീസണിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ ടീം അവർ തന്നെയാണ്.

ഇതുവരെ 96 മത്സരങ്ങൾ കളിച്ച ഫിഫ മഞ്ചേരി 65 വിജയവും 5 സമനിലയും 26 പരാജയവുമായി 200 പോയിന്റിൽ നിൽക്കുകയാണ്. 186 പോയിന്റുമായി സൂപ്പർ സ്റ്റുഡിയോ മലപ്പുറം രണ്ടാം സ്ഥാനത്തുണ്ട്. സൂപ്പർ സ്റ്റുഡിയോ 4 കിരീടങ്ങൾ നേടിയിട്ടുണ്ട്. 184 പോയിന്റുള്ള അൽ മദീന മൂന്നാം സ്ഥാനത്തും നിൽക്കുന്നു. അൽ മദീന 2 കിരീടങ്ങൾ നേടി.
സബാൻ കോട്ടക്കൽ നാലാം സ്ഥാനത്തും ഇതുവരെ ഒന്നാമത് ഉണ്ടായിരുന്ന ലിൻഷ അഞ്ചാം സ്ഥാനത്തുമാണ്.
റാങ്കിംഗ്:
