ഇന്ത്യൻ ഫുട്ബോളിലെ പ്രശ്നങ്ങൾ ചൂണ്ടികാണിച്ച് ഐ ലീഗ് ക്ലബുകൾ ഫിഫയ്ക്ക് എഴുതിയ പരാതിയിൽ ഫിഫയുടെ പ്രതികരണം. ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് ഫിഫ കത്ത് എഴുതിയിരിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ പ്രശ്നങ്ങളിലെ നിലവിലെ സ്ഥിതി വിശദീകരിക്കാനാണ് ഫിഫയുടെ നിർദേശം. 2018ൽ ഫിഫയുമായി ചർച്ച ചെയ്ത് അംഗീകരിച്ച ലീഗ് ലയനമാണ് ഇന്ത്യയിൽ വേണ്ടതെന്നും ഫിഫ കത്തിൽ സൂചിപ്പിക്കുന്നു.
ഐ ലീഗ് ക്ലബുകളെ തഴഞ്ഞു കൊണ്ട് ഐ എസ് എല്ലിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള എ ഐ എഫ് എഫിന്റെ നീക്കത്തിലാണ് ഫിഫയുടെ സഹായം ഐ ലെഗ് ക്ലബുകൾ ആവശ്യപ്പെട്ടിരുന്നത്. ഐലീഗ് ക്ലബുകളുടെ പരാതി ലഭിച്ചെന്ന് പറഞ്ഞ ഫിഫ പെട്ടെന്ന് തന്നെ ഫിഫയെ ബന്ധപ്പെടാൻ എ ഐ എഫ് എഫിനോട് ഫിഫ പറഞ്ഞു. ഫിഫയുടെ കത്തിൽ എ ഐ എഫ് എഫിന്റെ പ്രതികരണം എത്തി. ഫിഫ പറഞ്ഞ ലീഗ് ലയനം എന്ന് തന്നെയാണെന്ന് പറഞ്ഞ എ ഐ എഫ് എഫ് ഇതിനു ഒരു മൂന്നു വർഷം കൂടെ വേണ്ടി വരും എന്നു. പത്രകുറിപ്പിൽ എ ഐ എഫ് എഫ് പറഞ്ഞു.