മുംബൈയെ നാണംകെടുത്തി ഗോവൻ അറ്റാക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് സി ഗോവയുടെ ആദ്യ ഹോം മത്സരം ഗോൾ ഫെസ്റ്റായി തന്നെ മാറി. ഇന്ന് മുംബൈ സിറ്റിയെ നേരിട്ട എഫ് സി ഗോവ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. അറ്റാക്കിംഗ് ഫുട്ബോൾ മാത്രമെ കളിക്കു എന്ന ഗോവൻ പരിശീലകൻ ലൊബേരയുടെ വാക്ക് കളത്തിൽ സത്യമാകുന്നതാണ് ഇന്ന് കണ്ടത്. രണ്ടാം പകുതിയിലാണ് കളിയിലെ നാലു ഗോളുകൾ പിറന്നത്.

കളിയുടെ കളിയുടെ ആറാം മിനുട്ടിൽ തന്നെ ഗോവ മുന്നിൽ എത്തിയിരുന്നു. സൗവിക് കോറോയെ പെനാൾട്ടി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടിയിലൂടെ ആയിരുന്നു ഗോവയുടെ ആദ്യ ഗോൾ. പെനാൾട്ടി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. ആദ്യ പകുതിയിൽ ആ ഗോൾ ഒഴിച്ചാൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. മൊത്തമായും മത്സരം ഗോവയുടെ വരുതിയിലായി. ഗോവയുടെ ഒരോ മുന്നേറ്റവും ഗോളാകുമെന്ന് തോന്നിക്കും വിധത്തിലായിരുന്നു. കളിയുടെ 55ആം മിനുട്ടിൽ ജാക്കിചന്ദ് സിംഗ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. തൊട്ടു പിറകെ 61ആം മിനുട്ടിൽ എഡു ബേഡിയയിലൂടെ ഗോവയുടെ മൂന്നാം ഗോൾ. കളി അതോടെ തന്നെ മുംബൈ കൈവിട്ടു.

കളിയുടെ അവസാന നിമിഷങ്ങളിൽ ഇരട്ടഗോളുമായി പലാങ്ക ഗോവയുടെ ഗോൾപട്ടിക പൂർത്തിയാക്കി. മൂന്ന് മത്സരങ്ങളിൽ നിന്നായി എഫ് സി ഗോവ ഇതുവരെ പത്തു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ഏഴു പോയന്റുമായി ഗോവ തന്നെയാണ് ലീഗിലും മുന്നിൽ ഉള്ളത്.