എഫ് സി ഗോവ പുതിയ ഒരു സ്ട്രൈക്കറെ സ്വന്തമാക്കിയിരിക്കുകയാണ്. ഒരു വർഷത്തെ കരാറിൽ സ്പാനിഷ് ഫോർവേഡ് ഐറാം കാബ്രേരയാണ് എഫ്സി ഗോവയിൽ എത്തിയിരിക്കുന്നത്. 33 കാരനായ കാബ്രെറയ്ക്ക് യൂറോപ്പിലെ ചില മുൻനിര ലീഗുകളിൽ കളിച്ച പരിചയ സമ്പത്തുണ്ട്. സ്പെയിനിലെ വിവിധ ക്ലബുകലീലും പോളണ്ടിലെയും സൈപ്രസിലെയും ക്ലബുകളിലും താരം കളിച്ചിട്ടുണ്ട്.
Unleashing the one you've all been 𝙨𝙘𝙧𝙚𝙖𝙢𝙞𝙣𝙜 for! 🎃
Make way for our new face of fear, @AiramCabrera9! 🧡
Read more about him here 👉🏻 https://t.co/ZkeEMlq4E2#FridayThe13th #TheFearIsReal #RiseAgain pic.twitter.com/jDFfxAn5X3
— FC Goa (@FCGoaOfficial) August 13, 2021
വിയ്യറയൽ ബി, കോർഡോബ, നുമാൻസിയ, ലുഗോ, കാഡിസ്, എക്സ്ട്രെമദുര എന്നീ സ്പാനിഷ് ക്ലബുകളുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. പോളിഷ് ടോപ്പ് ഡിവിഷന മൂന്ന് ക്ലബുകൾക്കായി അദ്ദേഹം കളിച്ചു. വിക്ലാ പ്ലോക്ക്, ക്രാക്കോവിയ, കൊറോണ കീൽസ് എന്നീ ക്ലബുകൾക്കായി കളിച്ച് 30ൽ അധികം ഗോളുകൾ അവിടെ നേടി.
“എഫ്സി ഗോവ എന്നിൽ അർപ്പിച്ച വിശ്വാസത്തിനും വിശ്വാസത്തിനും ഞാൻ നന്ദി പറയാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ ജീവിതത്തിലെ മറ്റൊരു അത്ഭുതകരമായ അധ്യായമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.” കരാർ ഒപ്പുവെച്ച ശേഷം ഐറാം പറഞ്ഞു.