ബ്ലാസ്റ്റേഴ്‌സിന്റെ ജയം കാത്തിരിക്കുന്ന ആരാധകരുണ്ട്, ഇന്ന് ജയിക്കേണ്ടത് അവർക്ക് വേണ്ടി – ഡേവിഡ് ജെയിംസ്

Jyotish

ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ ജയിക്കേണ്ടത് ആരാധകർക്ക് വേണ്ടിയാണെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഡേവിഡ് ജെയിംസ്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു വിജയത്തിനായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരുണ്ട് ഇന്ന് ജയിക്കേണ്ടത് അവർക്ക് വേണ്ടി ആണെന്നും ജെയിംസ് പറഞ്ഞു. തുടർച്ചയായ മൂന്നു പരാജയങ്ങൾക്ക് ശേഷമാണ് ചെന്നൈയിലേക്ക് ബ്ലാസ്റ്റേഴ്‌സ് തിരിച്ചത്.

കടുത്ത ആരാധകരുടെ ഭാഗത്തു നിന്ന് വരെ രൂക്ഷ വിമർശനമാണ് ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. അവസാന നിമിഷം കപ്പിനും ചുണ്ടിനും ഇടയിലാണ് ബ്ലാസ്റ്റേഴ്‌സിന് നോർത്തീസ്റ്റിനെതിരായ മത്സരം നഷ്ടപ്പെട്ടത്. ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ രണ്ടാമത്തെ ടീമാണ് ചെന്നൈയിൻ. ഭാഗ്യം തുണച്ചാൽ ആരാധകർക്ക് ആശ്വസിക്കാൻ ഒരു ജയം ബ്ലാസ്റ്റേഴ്‌സിന് സമ്മാനിക്കാനാവും.