ജർമ്മനിയുടെ യൂറോ ബിഡിനെതിരെ പ്രതിഷേധവുമായി ജർമ്മൻ ഫുട്ബോൾ ആരാധകർ

Jyotish

ജർമ്മനിയുടെ യൂറോ ബിഡിനെതിരെ പ്രതിഷേധവുമായി ഫുട്ബോൾ ആരാധകർ . വിവിധ ലീഗ് മത്സരങ്ങളിലാണ് ജർമ്മൻ ഫുട്ബോൾ അസോസിയേഷനും യുവേഫയ്ക്കുമെതിരെ ബാനറുകൾ ആരാധകർ ഉയർത്തിയത്. പണം മാത്രമാണ് ഇവരെ ഒന്നിപ്പിക്കുന്നതെന്നും യൂറോപ്പിലെ അഴിമതിയുടെ സെന്റർ എവിടെയാണെന്നും ബാനറുകളിൽ ആരാധകർ കുറിച്ചു.

ഞങ്ങൾക്ക് യൂറോ വേണ്ട, മാറ്റമാണ് വേണ്ടതെന്നു മറ്റൊരു ബാനറും ഉയർന്നു. ഓഗ്സ്ബർഗ്, വെർഡർ ബ്രെമൻ, ഡൈനാമോ ഡാസ്ലഡ്‌റോഫ് ആരാധകർ സ്റേഡിയങ്ങളിൽ ഈ ബാനറുകൾ ഉയർത്തി. 2024 ലെ യൂറോയ്ക്കായി ജർമ്മനിയും തുർക്കിയുമാണ് ശ്രമിക്കുന്നത്.