സെസ്ക് ഫാബ്രെഗാസ് – ഇന്റർ മിലാൻ ചർച്ചകൾക്ക് കളമൊരുങ്ങുന്നു

Newsroom

Picsart 25 06 05 00 55 40 961


ഇന്റർ മിലാൻ ഡയറക്ടർ പിയറോ ഓസിലിയോ ലണ്ടനിൽ സെസ്ക് ഫാബ്രെഗാസുമായി ചർച്ചകൾക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. മുൻ ആഴ്സണൽ, ബാഴ്സലോണ, ചെൽസി താരം സെസ്ക് ഫാബ്രെഗാസിനെ അവരുടെ അടുത്ത പരിശീലകനായി എത്തിക്കാനാണ് ഇന്റർ മിലാൻ ശ്രമിക്കുന്നത്. സിമോൺ ഇൻസാഗി ഇന്റർ വിട്ടതിന് പിന്നാലെയാണ് പുതിയ പരിശീലകനായുള്ള അവരുടെ നീക്കം.

1000196002


ലണ്ടനിൽ വെച്ച് ഇന്ന് രാത്രി തന്നെ ഫാബ്രെഗാസുമായി കൂടിക്കാഴ്ച നടത്താൻ ഓസിലിയോ ലക്ഷ്യമിടുന്നതായാണ് വിവരം. കോമോയുടെ പരിശീലകനായ ഫാബ്രെഗാസ്, ക്ലബ് വിടുമോ എന്നത് സംശയമാണ്. ഫാബ്രെഗാസിനെ വിട്ടുകൊടുക്കാൻ കോമോ ക്ലബ്ബും തയ്യാറല്ല.

അദ്ദേഹത്തിന്റെ നിലവിലെ കരാർ 2028 ജൂൺ വരെയാണ്. കോമോയുടെ ദീർഘകാല പദ്ധതികളുടെ പ്രധാന ഭാഗമാണ് ഫാബ്രെഗാസ് എന്ന് ക്ലബ്ബ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ സീരി എയിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോമോ, ഫാബ്രെഗാസിന്റെ കീഴിൽ കൂടുതൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നു.


ചില റിപ്പോർട്ടുകൾ പ്രകാരം, കോമോ ഇതിനോടകം ഫാബ്രെഗാസിന് പുതിയ കരാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.