ലേറ്റായാലും ലേറ്റസ്റ്റായി എത്തി ഓയിന്‍ മോര്‍ഗന്‍

Sports Correspondent

ഐപിഎല്‍ ലേലത്തിനു തൊട്ട് മുമ്പ് ലേലത്തിനുള്ള താരങ്ങളുടെ പട്ടികയിലേക്ക് ഓയിന്‍ മോര്‍ഗന്‍ ഉള്‍പ്പെടെ 5 താരങ്ങള്‍. അടിസ്ഥാന വിലയായ 2 കോടി രൂപയുമായാണ് ഇംഗ്ലണ്ട് പരമിത ഓവര്‍ ക്രിക്കറ്റ് നായകന്‍ രംഗത്തെത്തിയത്. ഒപ്പം ദക്ഷിണാഫ്രിക്കയുടെ റാസി വാന്‍ ഡെര്‍ ഡൂസനും ഓസ്ട്രേലിയയുടെ റീലിി മെറെഡിത്തും ഉള്‍പ്പെടുന്നു.

ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ താരങ്ങളായ മയാംഗ് ഡാഗറും പ്രണവ് ഗുപ്തയും ലേല പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതോടെ 70 സ്ഥാനങ്ങള്‍ക്കായി 351 താരങ്ങളാണ് ലേല മുഖത്തുള്ളത്. 228 ഇന്ത്യന്‍ താരങ്ങളും 123 വിദേശ താരങ്ങളുമാണ് ലേലത്തിന്റെ ഭാഗ്യം പരീക്ഷിക്കുവാനായി കാത്തിരിക്കുന്നത്.