വിജയം കിട്ടാക്കനി തന്നെ!!! ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന് തോൽവി

Sports Correspondent

ഇംഗ്ലണ്ടിനെതിരെ മികച്ച വിജയവുമായി സെമിയിലേക്ക് കൂടുതൽ അടുത്ത് ഓസ്ട്രേലിയ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 286 റൺസിന് ഓള്‍ഔട്ട് ആയെങ്കിലും എതിരാളികളായ ഇംഗ്ലണ്ടിനെ 253 റൺസിലൊതുക്കി 33 റൺസിന്റെ മികച്ച വിജയം ആണ് ഓസ്ട്രേലിയ കുറിച്ചത്. വിജയത്തോടെ 10 പോയിന്റുമായി ഓസ്ട്രേലിയ സെമിയിലേക്ക് കൂടുതൽ അടുത്തു. 48.1 ഓവറിലാണ് ഇംഗ്ലണ്ട് ഓള്‍ഔട്ട് ആയത്.

Australia

ബെന്‍ സ്റ്റോക്സ്, ദാവിദ് മലന്‍, മോയിന്‍ അലി എന്നിവര്‍ പൊരുതി നോക്കിയെങ്കിലും മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കുവാന്‍ ഇംഗ്ലണ്ടിനെ അനുവദിക്കാതെ ഓസ്ട്രേലിയ മത്സരത്തിൽ പിടിമുറുക്കുകയായിരുന്നു. സ്റ്റോക്സ് 64 റൺസുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ദാവിദ് മലന്‍ 50 റൺസും മോയിന്‍ അലി 42 റൺസും നേടി പുറത്തായി.

അവസാന ഓവറുകളിൽ ക്രിസ് വോക്സും ആദിൽ റഷീദും ചെറുത്തുനില്പുയര്‍ത്തിയാണ് ഇംഗ്ലണ്ടിന്റെ തോൽവി ഭാരം കുറച്ചത്. വോക്സ് 32 റൺസും റഷീദ് 20 റൺസും നേടിയപ്പോള്‍ ഓസ്ട്രേലിയയ്ക്കായി ആഡം സംപ 3 വിക്കറ്റ് നേടി. മിച്ചൽ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും ജോഷ് ഹാസൽവുഡും 2 വീതം വിക്കറ്റ് നേടി.  നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇപ്പോളും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായാണ് നിലകൊള്ളുന്നത്.