വിന്‍ഡീസിനെതിരെ ഗ്രനേഡയിലെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 418/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് തങ്ങളുടെ ജയത്തിലേക്കുള്ള ആദ്യ പടി മാത്രമല്ല തുറന്നത്. കഴിഞ്ഞ ദിവസം തങ്ങള്‍ക്കെതിരെ വിന്‍ഡീസ് കരസ്ഥമാക്കിയ സിക്സടിയുടെ റെക്കോര്‍ഡ് തിരിച്ച് അവര്‍ക്കെതിരെ തന്നെ അടിച്ച് പകരം വീട്ടുകയായിരുന്നു ഇന്ന് ഇംഗ്ലണ്ട്. അന്ന് 360 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസ് 23 സിക്സുകളാണ് നേടിയത്.
ഇന്ന് 24 സിക്സുകള്‍ നേടിയാണ് ഇംഗ്ലണ്ട് അന്നത്തെ അടിയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ ജോസ് ബട്‍ലറാണ് 12 സിക്സുകളുമായി ഇംഗ്ലണ്ടിനെ മുന്നില്‍ നിന്ന് നയിച്ചത്. ഓയിന്‍ മോര്‍ഗന്‍ ആറ് സിക്സ് നേടിയപ്പോള്‍ റെക്കോര്‍ഡിലേക്കുള്ള തുടക്കം കുറിച്ചത് 4 സിക്സുമായി ജോണി ബൈര്‍സ്റ്റോയും 2 സിക്സ് നേടി അലക്സ് ഹെയില്‍സുമായിരുന്നു.