മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച

Sports Correspondent

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് വനിതകള്‍ക്ക് ബാറ്റിംഗ് തകര്‍ച്ച. 20 ഓവറുകള്‍ അവസാനിക്കുമ്പോള്‍ ടീം 9 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രമാണ് നേടിയത്. 31 റണ്‍സ് നേടിയ ഫ്രാന്‍ വില്‍സണ്‍ പുറത്താകാതെ നിന്നപ്പോള്‍ താരത്തിന് മറുവശത്ത് നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. 26 റണ്‍സ് നേടിയ സോഫിയ ഡങ്ക്ലേ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍.

ന്യൂസിലാണ്ടിനായി ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ മൂന്ന് വിക്കറ്റ് നേടി.