ഗോകുലം കേരളയുടെ യുവതാരം എമിൽ ബെന്നി ഐ എസ് എല്ലിലേക്ക്

Picsart 22 06 12 18 03 28 319

ഗോകുലം കേരളക്കായി ഗംഭീര പ്രകടനം നടത്തിക്കൊണ്ടിരുന്ന യുവതാരം എമിൽ ബെന്നി ഐ എസ് എല്ലിലേക്ക്‌. എമിലിനെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കും എന്നാണ് സൂചനകൾ. എമിലുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടു വർഷത്തെ കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ട്. വയനാട് സ്വദേശിയായ എമിൽ 2020 മുതൽ ഗോകുലം കേരളക്ക് ഒപ്പം ഉണ്ട്.
Img 20220612 174306
ഗോകുലം കേരളക്കായി കഴിഞ്ഞ സീസണിൽ എ എഫ് സി കപ്പിൽ അടക്കം 21 മത്സരങ്ങൾ കളിച്ചിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റും ടീമിനായി താരം സംഭാവന ചെയ്തു. 2 ഐ ലീഗ് കിരീടങ്ങൾ നേടിയ എമിൽ 2020-21 ഐ ലീഗ് സീസണിൽ എമേർജിങ് പ്ലയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സീസൺ ഐ ലീഗിലെ മികച്ച ടീമിലും എമിൽ ഉണ്ടായിരുന്നു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പം എമിൽ ഉണ്ടായിരുന്നു. 21കാരനായ എമിൽ എം എസ് പി അക്കാദമയിലൂടെ വളർന്നു വന്ന താരമാണ്. എമിലിന്റെ നീക്കം നോർത്ത് ഈസ്റ്റ് വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും എന്ന് കരുതുന്നു.