ഇംഗ്ലണ്ടിനു ആയി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മാറി എലൻ വൈറ്റ്

Wasim Akram

ഇംഗ്ലണ്ട് വനിതകൾക്ക് ആയി ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറി മാഞ്ചസ്റ്റർ സിറ്റിയുടെ എലൻ വൈറ്റ്. ഇംഗ്ലണ്ടിന് ആയി നൂറിൽ അധികം മത്സരങ്ങൾ കളിച്ച എലൻ ലാത്വിയക്ക് എതിരായ ഹാട്രിക് പ്രകടന നേട്ടത്തിലൂടെയാണ് റെക്കോർഡ് നേട്ടത്തിൽ എത്തിയത്. 46 ഗോളുകൾ നേടിയ കെല്ലി സ്മിത്തിന്റെ റെക്കോർഡ് ആണ് 32 കാരിയായ എലൻ തകർത്തത്.

തന്റെ 101 മത്തെ മത്സരത്തിൽ രണ്ടാം ഗോൾ നേടിയതോടെയാണ് എലൻ കെല്ലി സ്മിത്തിന്റെ റെക്കോർഡ് മറികടന്നത്. 2010 ൽ ഓസ്ട്രിയക്ക് എതിരെ തന്റെ ആദ്യ ഗോൾ നേടിയ എലൻ വനിത സൂപ്പർ ലീഗിലെ രണ്ടാമത്തെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിയാണ്. ആഴ്‌സണൽ, ബ്രിങ്മിങ്ഹാം, നോട്ട്സ് കൗണ്ടി, മാഞ്ചസ്റ്റർ സിറ്റി എന്നീ ടീമുകൾക്ക് ആയി വനിത സൂപ്പർ ലീഗിൽ 58 ഗോളുകൾ ആണ് എലന്റെ പേരിലുള്ളത്.