ഇന്റർ മിലാന്റെ സൂപ്പർ സ്ട്രൈക്കർ എഡർ ചൈനയിലേക്ക് പോകുമെന്ന് സൂചന. ഇരട്ടി പ്രതിഫലം നൽകി ഇറ്റാലിയൻ സ്ട്രൈക്കറെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ് ചൈനീസ് ക്ലബായ ജിയാങ്സു സണ്ണിങ്. 2016 ലാണ് ഇന്റർ മിലാനിലേക്ക് എഡർ എത്തുന്നത്. കഴിഞ്ഞ സീസണിൽ ലുസിയാണോ സ്പാളേറ്റിയുടെ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കാൻ കഷ്ടപ്പെട്ട എഡർ നാല് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്.
ലൗറ്ററോ മാർട്ടിനെസിന്റെ വരവോടു കൂടി തന്റെ ടീമിലെ സ്ഥാനത്തിന് കൂടുതൽ കോട്ടം തട്ടും എന്ന് മനസിലാക്കിയത് കൊണ്ടാവണം എഡർ ചൈനീസ് ക്ലബ്ബിലേക്ക് മാറാൻ സാധ്യത. ഇരു ടീമുകളും സണ്ണിങ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതിനാൽ ട്രാൻസ്ഫർ അടുത്ത് തന്നെ നടക്കുമെന്നാണ് ഇറ്റലിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ. ഇറ്റലിക്ക് വേണ്ടി ഇരുപത്തിയാറു മത്സരങ്ങളിൽ ബൂട്ടണിഞ്ഞ എഡർ ആര് ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial