സെലെസ്റ്റിയൽ ട്രോഫിയിൽ രഞ്ജി സിസിയ്ക്ക് മികച്ച ജയം. ഇന്ന് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യംഗ്സ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബിനെതിരെ 7 വിക്കറ്റ് വിജയം ആണ് രഞ്ജി സിസി നേടിയത്.
ആദ്യം ബാറ്റ് ചെയ്ത യംഗ്സ്റ്റേഴ്സ് 20 ഓവറിൽ 123 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ 17.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടിയാണ് രഞ്ജി സിസിയുടെ വിജയം.
എബിന്‍ ആന്റോണിയോ ജോസിന്റെ നാല് വിക്കറ്റ് പ്രകടനം ആണ് മത്സരത്തിൽ രഞ്ജി സിസിയ്ക്ക് മേൽക്കൈ നൽകിയത്. രാഹുല്‍ നായര്‍ 2 വിക്കറ്റ് നേടിയപ്പോള്‍ യംഗ്സ്റ്റേഴ്സിനായി 32 റൺസുമായി സച്ചിന്‍ സത്യന്‍ ടോപ് സ്കോറര്‍ ആയി. റോയ്സ് ജെറി 30 റൺസ് നേടി.
എഎം ബിജു 45 റൺസും അക്ഷയ് ശിവ് 37 റൺസുമായി പുറത്താകാതെ നിന്നുമാണ് രഞ്ജിയുടെ വിജയം വേഗത്തിലാക്കിയത്. യംഗ്സ്റ്റേഴ്സ് വീഴ്ത്തിയ മൂന്ന് വിക്കറ്റും നേടിയത് റോയ്സ് ജെറിയാണ്.
രഞ്ജി സിസിയുടെ എബിന്‍ ആന്റോണിയോ ജോസ് ആണ് കളിയിലെ താരം.