പ്രഖ്യാപനം എത്തി, കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാൾ പരിശീലകൻ

20220727 192527

ഐ എസ് എൽ സീസണിൽ ഈസ്റ്റ് ബംഗാളിനെ നയിക്കാൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. കോൺസ്റ്റന്റൈനെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചതായി ക്ലബ് അറിയിച്ചു. ഒരു വർഷത്തെ കരാറിൽ ആകും കോൺസ്റ്റന്റൈൻ എത്തുന്നത്. ഇന്ത്യയെ ഏറെ കാലം പരിശീലിപ്പിച്ച ആളാണ് കോൺസ്റ്റന്റൈൻ. ഐ എസ് എല്ലിലും സൂപ്പർ കപ്പിലും ഈസ്റ്റ് ബംഗാളിനെ കോൺസ്റ്റന്റൈൻ ആകും നയിക്കുക. മലയാളി പരിശീലകൻ ബിനോ ജോർജ്ജ് കൊൺസ്റ്റന്റൈന്റെ അസിസ്റ്റന്റ് ആകും.

ഡ്യൂറണ്ട് കപ്പിലും കൊൽക്കത്ത ഫുട്ബോൾ ലീഗിലും ബിനോ ജോർജ് ആകും ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുക. 2015 മുതൽ 2019വരെ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനായിരുന്നു സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം അദ്ദേഹം സൈപ്രസ് ക്ലബായ പാഫോസിനെ പരിശീലിപ്പിച്ചിരുന്നു. ഇന്ത്യയെ മുമ്പ് 2002 മുതൽ 2005വരെയും കോൺസ്റ്റന്റൈൻ പരിശീലിപ്പിച്ചിട്ടുണ്ട്.