ഡ്യൂറണ്ട് കപ്പ് സെപ്റ്റംബർ 5 മുതൽ, ഗോകുലത്തിനൊപ്പം കേരള ബ്ലാസ്റ്റേഴ്സും കളിക്കാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

130ആമത് ഡ്യൂറണ്ട് കപ്പ് അടുത്ത മാസം കൊൽക്കത്തയിൽ വെച്ച് നടക്കും. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആണ് ഡ്യൂറണ്ട് കപ്പ് നടക്കുന്നത്. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 3 വരെയാകും ടൂർണമെന്റ് നടക്കുക. 16 ടീമുകളാകും ഇത്തവണ ഡൂറണ്ട് കപ്പിൽ കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ഉൾപ്പെടെ ആറു ഐലീഗ് ക്ലബുകളും, ആറ് ഐ എസ് എൽ ക്ലബുകളും ടൂർണമെന്റിൽ പങ്കെടുക്കും. ഇന്ത്യൻ നേവി, എയർ ഫോഴ്സ്, ഇന്ത്യൻ ആർമി എന്നീ ടീമുകളും ഇത്തവണ ഡൂറണ്ട് കപ്പിൽ ഉണ്ടാകും. ആർമിയുടെ രണ്ട് ടീമുകൾ ആകും പതിവു പോലെ ചാമ്പ്യൻഷിപ്പിന് ഇറങ്ങുക.

നാലു ഗ്രൂപ്പുകളിലായാകും മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സും ഇത്തവണ ടീമിനെ അയക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ബയോ ബബിളിൽ ആകും ടൂർണമെന്റ് നടക്കുക. 2019ൽ ടൂർണമെന്റ് നടന്നപ്പോൾ മോഹൻ ബഗാനെ ഫൈനലിൽ വീഴ്ത്തി ഗോകുലം കേരള കിരീടത്തിൽ മുത്തമിട്ടിരുന്നു. ഇത്തവണത്തെ ഡ്യൂറണ്ട് കപ്പിനായുള്ള ഒരുക്കങ്ങൾ ഗോകുലം ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.