റിയാദ്/കൊളംബിയ: സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-നസ്റിന്റെ കൊളംബിയൻ യുവതാരം ജോൺ ഡ്യൂറനെ തുർക്കിഷ് വമ്പൻമാരായ ഫെനർബാഷെ സ്വന്തമാക്കി. ലോൺ അടിസ്ഥാനത്തിൽ ആണ് താരം ക്ലബ് വിടുന്നത്. 2026വരെ മുഴുവൻ സലറിയും തുർക്കി ക്ലബ് വഹിക്കും. ഇതിനു ശേഷം സ്ഥിര കരാർ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച 21-കാരനായ ജോൺ ഡ്യൂറൻ യൂറോപ്പിലേക്ക് മടങ്ങാൻ താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അൽ-നസ്റിലെത്തിയ ശേഷം ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുത്തിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹതാരമായ ഡ്യൂറൻ സൗദി പ്രോ ലീഗിൽ അൽ-നസറിനായി നിർണായക ഗോളുകൾ നേടിയിട്ടുണ്ട്.