ന്യൂഡൽഹി: ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോൺ പരാജയത്തിന് അരികെ. സി.എസ്.കെ താരം ആൻഡ്രെ സിദ്ധാർത്ഥിന്റെ തകർപ്പൻ പ്രകടനം സൗത്ത് സോണിന് ഇന്ന് ആശ്വാസമായി. പുറത്താകാതെ 84 റൺസ് നേടിയ സിദ്ധാർത്ഥ്, ടീമിനെ ഇന്നിംഗ്‌സ് തോൽവിയിൽ നിന്ന് രക്ഷിച്ചു. സൗത്ത് സോൺ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ 426 റൺസാണ് നേടിയത്.

വിജയത്തിനായി ഇനി വെസ്റ്റ് സോണിന് 64l5 റൺസ് മാത്രം മതി. അഞ്ചാം ദിവസം അനായാസം കിരീടം സ്വന്തമാക്കാൻ അവർക്ക് ആകും.
ഇന്ന് സിദ്ധാർത്ഥ്, അങ്കിത് ശർമ്മയുമായി ചേർന്ന് നിർണായകമായ 192 റൺസിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. 99 റൺസെടുത്ത അങ്കിത് ശർമ്മയ്ക്ക് സെഞ്ച്വറി നഷ്ടമായി.
കുമാർ കാർത്തികേയ, സരംഗ് ജെയിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സെൻട്രൽ സോണിന്റെ മികച്ച ബൗളിംഗ് പ്രകടനം സൗത്ത് സോണിനെ 121-ാം ഓവറിൽ ഓൾ ഔട്ടാക്കി. ആദ്യ ഇന്നിംഗ്‌സിൽ തന്നെ 362 റൺസിന്റെ വലിയ ലീഡ് നേടിയത് സെൻട്രൽ സോണിന് മത്സരത്തിൽ വലിയ മുൻതൂക്കം നൽകി.