തിരിച്ചുവരവ് ആഘോഷമാക്കി ഡിയാഗോ കോസ്റ്റ, അത്ലറ്റിക്കോയ്ക്ക് ജയം

Jyotish

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഡിയാഗോ കോസ്റ്റ കളത്തിലിറങ്ങിയ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ലെയാടെയെ ഗോൾ മഴയിൽ മുക്കി. കളത്തിലിറങ്ങി അഞ്ചുമിനുട്ടിനുള്ളിൽ സ്‌കോർ ചെയ്ത് ഡിയാഗോ കോസ്റ്റയും തിരിച്ചുവരവ് ഗംഭീരമാക്കി. കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് ലെയാടെയെ അത്ലറ്റികോ മാഡ്രിഡ് തകർത്തത്. ചെൽസിയിൽ നിന്നും ട്രാൻസ്ഫർ ആയതിൽ പിന്നെ കോസ്റ്റയുടെ ആദ്യമത്സരമായിരുന്നു ഇന്നത്തേത്.

2013 /14 സീസണിന് ശേഷം ആദ്യമായാണ് കോസ്റ്റ അത്ലറ്റിക്കോയ്ക്ക് വേണ്ടിയിറങ്ങുന്നത്. 63 മിനുട്ടിൽ കളത്തിൽ ഇറങ്ങിയ കോസ്റ്റ അത്ലറ്റിക്കോയുടെ ലീഡ് മൂന്നായി ഉയർത്തി. ഇതിനു മുൻപ് അവസാനമായി കോസ്റ്റ അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ചത് ചെൽസിക്കെതിരെയായിരുന്നു. അതിനു ശേഷം പ്രീമിയർ ലീഗിൽ ചെൽസിയിൽ കളിച്ച കോസ്റ്റ പ്രീമിയർ ലീഗ് നേടിയിരുന്നു. ഡിയാഗോ ഗോഡിനും ടോറസും ഗ്രീസ്മാനുമാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോളടിച്ച മറ്റു താരങ്ങൾ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial