യുവ ഗോൾകീപ്പറായ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം ഗോൾകീപ്പർ ആയേക്കും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് സൂചന നൽകി. സ്കോട്ട്‌ലൻഡ് ക്ലബായ മതർവെലിൽ കരാർ ഒപ്പിടുന്നതിന് അടുത്ത് വരെ എത്തിയാണ് 18കാരനായ ഗോൾകീപ്പർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.
ധീരജിന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലകാക്കാൻ കഴിവുള്ളത് കൊണ്ട് മാത്രമാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തിയത് എന്ന് ജെയിംസ് പറഞ്ഞു. ഇത് ചാരിറ്റി അല്ല എന്നും കഴിവാണ് പ്രാധാന്യം എന്നും ജെയിംസ് സൂചിപ്പിച്ചു. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ധീരജ് അടക്കം മൂന്ന് ഗോൾകീപ്പർമാരാണുള്ളത്. നവീൺ കുമാറും മലയാളി യുവതാരമായ സുജിതും ആണ് മറ്റു രണ്ട് ഗോൾകീപ്പർമാർ.
കഴിഞ്ഞ സീസണിൽ എഫ് സി ഗോവയുടെ രണ്ടാം ഗോൾകീപ്പർ ആയിരുന്നു നവീൺ. കട്ടിമണി അബദ്ധങ്ങൾ ചെയ്ത് കൂട്ടിയിട്ട് വരെ ഏഴു മത്സരളിൽ മാത്രമെ അവസരം കിട്ടിയിരുന്നുള്ളൂ. നവീൺ കുമാറും സുജിതും ധീരജിനായി വഴിമാറി കൊടുക്കും എന്ന് തന്നെയാണ് കരുതേണ്ടത്. പ്രീസീസൺ മുതൽ തന്നെ ധീരജ് ആകും ബ്ലാസ്റ്റേഴ്സ് വലകാക്കുക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial