ഡി എഫ് ബി പൊകാൽ സെമി ഫൈനലുകൾക്ക് പുതിയ തീയതി ആയി

Newsroom

ജർമ്മനിയിലെ ലീഗ് പുനരാരംഭിക്കാൻ തീരുമാനിച്ചതിനു പിന്നാലെ ഡി എഫ് ബി പൊകാലിലെ ബാക്കി മത്സരങ്ങളുടെയും പുതിയ ഫിക്സ്ചർ വന്നു. സെമി ഫൈനലുകളുടെയും ഫൈനലിന്റെയും പുതിയ ഫിക്സ്ചർ ആണ് പ്രഖ്യാപിച്ചത്. ജൂൺ ഒമ്പതിനും പത്തിനുമായിരിക്കും സെമി ഫൈനലുകൾ നടക്കുക. നേരത്തെ ഏപ്രിൽ 23ന് നടക്കേണ്ടിയിരുന്ന മത്സരങ്ങൾ ആയിരുന്നു ഇത്.

ജൂൺ 9ന് ആദ്യ സെമിയിൽ ബയേൺ മ്യൂണിച്ച് ഫ്രാങ്ക്ഫടിനെയും ജൂൺ 10ന് നടക്കുന്ന രണ്ടാം സെമിയിൽ ബയർ ലെവർകൂസൻ സാർബ്രകനെയും നേരിടും. ജൂലൈ നാലിനാകും ഫൈനൽ നടക്കുക. ജർമ്മൻ ലീഗ് മത്സരങ്ങൾ ഈ മാസം 16 പുനരാരംഭിക്കുന്നുണ്ട്.