സച്ചിന്റെ ഡെസേര്‍ട്ട് സ്റ്റോം ഇന്നിംഗ്സ് കളിക്കുവാന്‍ ആഗ്രഹം

Sports Correspondent

കഴിഞ്ഞ കാലത്തില്‍ നിന്ന് ഏത് ഇന്നിംഗ്സാണ് കളിക്കുവാന്‍ ആഗ്രഹമെന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. സച്ചിന്‍ ഓസ്ട്രേലിയയ്ക്കെതിരെ 1998ല്‍ ഷാര്‍ജ്ജയില്‍ വെച്ച് നടത്തിയ ഇന്നിംഗ്സാണ് താന്‍ ഇത്തരത്തില്‍ തിരഞ്ഞെടുക്കുക എന്ന് ഇന്ത്യന്‍ നായകന്‍ വെളിപ്പെടുത്തി.

സച്ചിന്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള മത്സരത്തില്‍ 140 റണ്‍സിലധികം ആണ് നേടിയത്. ഈ ഒരു ഇന്നിംഗ്സാണ് താന്‍ എന്നും അതിശയത്തോടെ നോക്കിയിട്ടുള്ളതെന്നും മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഇതാണെന്നും വിരാട് കോഹ്‍ലി വ്യക്തമാക്കി. കോഹ്‍ലി തന്റെ ആരാധന പുരുഷനായി കാണുന്നത് സച്ചിനെയാണെന്ന് മുമ്പ് പല തവണ വെളിപ്പെടുത്തിയിട്ടുള്ളതാണ്.