പരിക്കിൽ വലഞ്ഞ് ഡെംബലെ, വീണ്ടും ദീർഘകാലം പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് താരം ഡെംബലെക്ക് പരിക്ക് എന്നും വില്ലനായിരുന്നു. അവസാന നാലു സീസണുകളിലായി പരിക്ക് കാരണം ഏറെ കഷ്ടപ്പെട്ട താരത്തിന്റെ പുതിയ പരിക്കിനെ കുറിച്ച് വരുന്ന വാർത്തകൾ അത്ര നല്ലതല്ല. മുട്ടിനേറ്റ പരിക്ക് താരത്തെ ഇതിനകം തന്നെ യൂറോ കപ്പിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. പുതിയ വിവരങ്ങൾ കണക്കിലെടുത്താൽ താരം ദീർഘകാലം ഫുട്ബോൾ കളത്തിൽ ഉണ്ടാകാൻ സാധ്യതയില്ല. പരിക്ക് മാറണം എങ്കിൽ 3 മാസം എങ്കിലും ആകും എന്നും അത്രയും കാലം താരം പുറത്തായിരിക്കും എന്നുമാണ് വാർത്ത.

ബാഴ്സ താരം ഒസ്മാൻ ഡെംബെലെക്ക് ഹംഗറിക്കെതിരായ മത്സരത്തിനിടെയാണ് പരിക്കേറ്റത്. കരിയറിൽ ഉടനീളം പരിക്കിന്റെ പിടിയിലായിരുന്ന ഡെംബെലെക്ക് ഈ സീസൺ ആയിരുന്നു ഇത്തിരി ആശ്വാസകരമായ സീസൺ. ബാഴ്സലോണക്ക് വേണ്ടി ഈ സീസണിൽ 44 മത്സരങ്ങൾ കളിക്കാൻ താരത്തിനായിരുന്നു. ഫോം കണ്ടെത്താൻ ആയില്ല എങ്കിലും താരത്തിന് ഇത് പ്രതീക്ഷ നൽകിയിരുന്നു. പക്ഷെ പുതിയ പരിക്ക് താരത്തെ തകർക്കും. നാലു സീസണിന് ഇടയിൽ ബാഴ്സയിൽ കളിക്കവെ പന്ത്രണ്ടോളം വലിയ പരിക്കുകൾ ആണ് താരം നേരിടേണ്ടി വന്നത്.